¡Sorpréndeme!

തൃശൂരില്‍ നിരോധനാജ്ഞ | Oneindia Malayalam

2017-11-13 1 Dailymotion

A 23 year old RSS worker was hacked to death in broad daylight allegedly by CPM workers at nearby Nenmeni this afternoon.

ഗുരുവായൂരില്‍ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ തൃശൂർ ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധികളില്‍ കലക്ടർ എസ് കൌശികൻ 144 പ്രഖ്യാപിച്ചു. ഗുരുവായൂർ, ഗുരുവായൂർ ടെമ്പിള്‍, പാവറട്ടി തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ആർഎസ്എസ് പ്രവർത്തകൻ നെന്മിനി സ്വദേശി ആനന്ദ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച ഇന്ന് രണ്ട് നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലാണ് ഹർത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹർത്താല്‍. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടത്. നെന്‍മേനി ബലരാമ ക്ഷേത്രത്തിന് നൂറു മീറ്റര്‍ അകലെ നെന്‍മേനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകനാണ് കൊല്ലുപ്പെട്ട ആനന്ദന്‍.